നരച്ചവെയില്‍ വെന്തപകലിന്‍റെ
ജീവന്‍മുറിച്ചു കടല്‍കയത്തില്‍
ആഴ്ത്തുമ്പോള്‍ ഒരുയുഗമൊടുങ്ങുന്നു.
പിന്നെ ഓര്‍മ്മപെരുക്കങ്ങള്‍
ശിശിരംപെയ്യുന്ന രാത്രിപോലെ!
മണല്‍കാറ്റുകള്‍ മറച്ച മുനമ്പുകള്‍
മിഴിയടക്കാതെ ഒരു പക്ഷെ കണ്ടേക്കാം എങ്കിലും
ചൂടിന്‍റെ സമസ്യകള്‍ മനപുര്‍വ്വമായി
നമ്മെ ക്ഷണിക്കുന്നത് ഒരേ തുരുത്തിലേക്കാണ്.
തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്.
പറഞ്ഞു വ്യാഖ്യാനം ഹിമാലയങ്ങള്‍ ആകുമ്പോള്‍
കറുത്തവാവിന്‍റെ മച്ചില്‍ ഒരു നേര്‍ത്ത
തെളിമാനം വിരിഞ്ഞാല്‍ ആശ്ചാര്യം മെന്നുപറയാം .
ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.
Subscribe to:
Post Comments (Atom)



24 comments:
ഓര്‍മ്മപ്പുറങ്ങള്‍ ഒഴിച്ചിടനാണ് നമുക്ക് ഇന്നിപ്പോള്‍ കൂടുതലും താല്പര്യം. ഈ പകലും പകര്‍ന്നു തരുന്നത് ഒരു പക്ഷെ ഓര്‍ക്കാന്‍ പറ്റിയ സൌഹാര്‍ദ്ദങ്ങളും ,കാഴ്ചകളും ആയിരിക്കില്ല
തല്‍ക്കാലം നമുക്ക് ഓര്‍മ്മപ്പുരങ്ങള്‍ ഒഴിച്ചിടാം .
കൊള്ളാം മാഷേ...
(ലാഘവം എന്നല്ലേ?)
ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും
ആശംസകള്‍...
നല്ല ആശയം.
ആശംസകൾ
“ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.“
അങ്ങിനെ തന്നെയോ ? ആശംസകള്‍
കലക്കിക്കളഞ്ഞല്ലോ പാവപ്പെട്ടവാ........
നന്നായിട്ടുണ്ട് :)
dear,
glad to know you from maina's blog. it is found that you have taken initiative to extend our hand to musthafa. i have conveyed the same to my friends' cirle in riyadh and beyond. i am working in yara international school, riyad.
stay at railway road, batha. (signal #1).
cell: 0551160259
if you have any cell/rele. number to connect musthafa please forward it to me asap.
gratitude
love
m. faizal
pleas visit at
amalakhil.blogspot.com
ഓർമ്മപ്പുറങ്ങൾ ഒഴിഞ്ഞ് പോവാതിരിക്കട്ടെ.
മണല്‍കാറ്റുകള്‍ മറച്ച മുനമ്പുകള്‍
മിഴിയടക്കാതെ ഒരു പക്ഷെ കണ്ടേക്കാം എങ്കിലും
ചൂടിന്‍റെ സമസ്യകള്‍ മനപുര്‍വ്വമായി
നമ്മെ ക്ഷണിക്കുന്നത് ഒരേ തുരുത്തിലേക്കാണ്.
നന്നായിരിക്കുന്നു വരികളും ചിന്തകളും.. അഭിവാദ്യങ്ങള്‍..
ഓര്‍ക്കാന്‍ പറ്റിയ സൌഹൃദങ്ങളും എവിടേയെങ്കിലും ഇല്ലാതിരിക്കുമോ!
ഒഴിയാതിരിക്കട്ടെ..ഓര്‍മ്മപ്പുറങ്ങള്‍.
ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയാതിരിക്കാന്‍ ചെകുത്താനെ അകറ്റിനിര്‍ത്താം. :-)
nannaayittund
nannayi
തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്
ഹലോ, ഈ നാലുവരികള്‍ മാത്രമിട്ടിരുന്നാലും ഈ കവിത സുന്ദരമായേനെ. ഒരു മന്ത്രം കണക്കെ ഈ വരികള്‍ അര്‍ത്ഥപൂര്‍ണ്ണമാണ്. ലാഘവത്തോടെ പ്രണയ ചിത്രങ്ങള്‍ മായിച്ചു കളയുന്ന ആ കടല്‍ വികാരത്തിന്റെ തിരകളാണെന്ന് എനിക്കു തോന്നുന്നു.
ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.....
sathyamaaya kaaryam..........
valare manoharamaaya kavitha.....gambheera aashayam.........
bhaavukangal............
ഒത്തിരി നന്നായി..........
A shake hand for the nice poetry.
wht to say ???!!!
"തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്."
കൊള്ളാം ഈ വരികള്‍ കോട്ട് ചെയ്യാന്‍ തോന്നുന്നു
kollaam.
snehikaan padichaal athava
padippichal ormappurangal
ozhichidan kazhiyilla changathee...
nalla kavitha..aasamsakal...
Post a Comment