ശവമുറിക്ക് മുന്നില്‍
അകത്തെ സുഹ്ര്ത്തിനു വേണ്ടി
കണ്പോളകള് അടയാതെ
കാത്തിരിക്കുമ്പോള്‍
ഭയംതോന്നിയില്ല.
ജനല്പഴുതിലൂടെ കാണുമ്പോള്‍
കറുത്ത ഉറുമ്പുകള്‍ അവനെ
വിഴുങ്ങാന്‍ ശ്രമിക്കുന്നു .
നിര്‍ദ്ദയഉറുമ്പിനെ അകറ്റാന്‍
ശബ്ദങ്ങള്‍ക്കായില്ല.
രാത്രിയില്‍
സിരയില്‍ കത്തുന്ന
ചാരായത്തിന്റെ ധൈര്യം
പ്രേതങ്ങള്‍ ഭയപ്പെട്ടിരിക്കും.
ഈ ശവമുറിയില്‍ നിന്നും
പലപ്പോഴും പടിയിറങ്ങിയ
ശവശരീരങ്ങള്‍
അനുഭവങ്ങള്‍ ശബ്ദങ്ങളായി അറിയിക്കും.
രാത്രിയില്‍
ജീവനുള്ള പ്രേതങ്ങള്‍ ഉറങ്ങുമ്പോള്‍
ആത്മാവ് നഷ്ടപ്പെട്ട പ്രേതങ്ങള്‍
സഞ്ചരിക്കുന്നത് സമത്വത്തിന്റെ പേരിലാണ് .
സ്വാതന്ത്ര്യങ്ങള്‍ക്കു അതിരുകള്‍
പ്രേതങ്ങള്‍ക്കും പാടില്ല .
പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.
ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ് .
ഈ കാത്തിരുപ്പിന്റെ ഇടയിലേക്കു
കൂട്ടുനില്‍ക്കുന്നത് ,
അവന്റെ !
ആത്മഹത്യ ചെയ്തവന്റെ
സങ്കല്പങ്ങള്
സ്വപ്നങ്ങള്‍
പ്രതീക്ഷകളാണ്.
പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടക്കരച്ചിലുകളാണ്.
കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .
കുറിപ്പ്
2002 ല്‍ ആത്മഹത്യ ചെയ്ത സുഹ്ര്ത്തിന്റെ ശവത്തിനു മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി കുട്ടിരുന്നപ്പോള്‍



20 comments:
"..പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടകരച്ചിലുകളാണ് ..."
നല്ല കവിത..
പലയിടത്തും വരികള്‍ യോജിക്കാതെ പുറത്തേക്ക് മാറി നില്‍ക്കുന്നത് പോലെ തോന്നി..
വരികളുടെ ഇഴയടുപ്പം നഷ്ടപ്പെടാതെ നോക്കുക..
അല്പം കൂടെ നന്നാക്കാം..
ആശംസകള്‍..
നല്ല ഒരു ആശയമായി തോന്നി...
കരച്ചിലുകള്‍ ശവകുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍
പലരെയും പലതും ഓര്‍മ്മപ്പെടുത്തും ഈ വരികള്‍! ഇഷ്ടമായി
ശവമുറിക്ക് മുന്നിലെ കാത്തിരിപ്പ് ....നന്നായിട്ടുണ്ട് .
good
ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ്----
ee varikal enne sparsichu
namaal jeevikunathu marikkano
allenkil marikkathathukondu jeevikkunnuvo?
നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ദൈര്യം=ധൈര്യം.
പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.
അതെനിക്ക് ക്ഷ. ബോധിച്ചു
നല്ലത്...അക്ഷരത്തെറ്റുകള്‍ വായനയെ ബാധിക്കുന്നുണ്ടോ എന്ന് സം ശയം
വല്ലാത്ത ഒരവസ്ഥയാണില്ലേ ശവമുറിക്കു മുന്നിലെ കാത്തിരുപ്പ്?
ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരന് ഞങ്ങള്‍ ഒരുമിച്ചു മൈതാനത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചതും അവന്റെ മൃതദേഹം കിട്ടാനായി ഒരു രാത്രി ഇത് പോലെ കാത്തുനിന്നതും ഓര്‍ക്കുന്നു .
ഇവിടെ വരാറുണ്ട് കവിതകളില്‍ അഭിപ്രായം പറയാന്‍ അറിയാത്തത് കൊണ്ട് പറയാറില്ല
ആത്മാര്‍ത്ഥമായ ആശംസകള്‍
പേടിയാകുന്നു..
:(
മരണത്തിനു കാവലാളായവന്റെ മനസ്സ്. നന്നായി
കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .
നന്നായി കൂട്ടുകാരാ..
theeshnamaaya anubhavathinte
aavishkaaram oru nombaramayi
anubhavapedunnu changaathee.....
തണുത്തുറഞ്ഞു
മരണത്തിനു കാവല്‍നില്‍ക്കുക..അതൊരു വല്ലാത്ത അനുഭവം തന്നെ
കവിതകള്‍ വായിച്ചു നന്നായിരിക്കുന്നു.
Profile photo കണ്ടപ്പോള്‍ ഇത്രയും ഭാവനയുള്ള ഒരു കവിഹൃദയത്തിനുടമയാണന്ന് തീരെ പ്രതീക്ഷിച്ചില്ല!എല്ലാ ഭാവുകങ്ങളും നേരുന്നു.
കാത്തിരിപ്പിന്റെ മരവിപ്പ് അനുഭവിപ്പിച്ചു...
Post a Comment