Wednesday, May 6, 2009

അകത്തേക്കും പുറത്തേക്കുമുള്ള നേര്‍ത്ത കാറ്റ്

ഈ ശ്വാസത്തെ
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.

പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...

പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.

അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?

ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.

കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .

35 comments:

പാവപ്പെട്ടവന്‍ said...

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍ സമരസപ്പെടതാകുന്നു വര്‍ത്തമാനം .

shajkumar said...

കവിത വളരട്ടെ...

കാപ്പിലാന്‍ said...

അങ്ങനങ്ങോട്ടു വളരട്ടെ .പിന്നല്ല :)

ബാജി ഓടംവേലി said...

നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .

പി.സി. പ്രദീപ്‌ said...

ചിന്ത കൊള്ളാം.
പക്ഷേ ശരിയായ രീതിയില്‍ അതങ്ങോട്ട് പ്രതിഫലിച്ചിട്ടില്ല.
ഈ ശ്വാസ സഞ്ചി ഉദരത്തിലാണോ ഇരിക്കുന്നത്!!!?
എല്ലാ ഭാവുകങ്ങളും നേരുന്നു.
കവിത വളരട്ടെ.

ആർപീയാർ | RPR said...

കൊള്ളാം.... തുടരട്ടേ....

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.

ജീവിത ഭാരം കൂടിത്തുടങ്ങിയോ?
കവിത വളരട്ടെ
അങ്ങനങ്ങോട്ടു വളരട്ടെ

hAnLLaLaTh said...

മൊത്തത്തില്‍ നന്നായിട്ടുണ്ട്...

“...ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം...”

ഈ വരികളില്‍ ഒരു കല്ലുകടി..
ഉദരവും ശ്വാസ സഞ്ചിയും..?!

അരുണ്‍ കായംകുളം said...

ആ കുറിപ്പ് കൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി
കൊള്ളാം

...പകല്‍കിനാവന്‍...daYdreamEr... said...

ഇങ്ങനെ ജീവന്‍ ദുസ്സഹം തന്നെ... !
കവിത വളരട്ടെ...

raadha said...

രണ്ടു പേര്‍ ഒരുമിച്ചു ഒരു കട്ടിലില്‍ കിടന്നു..ഒരുത്തന്‍ ചത്ത്‌ പോയി. കാരണം..ഒന്നാമന്‍ ശരിക്കും ശ്വാസം വിട്ടതാണ് പ്രശ്നം. ആ ശ്വാസം മറ്റവനെ മുട്ടി. അവന്‍ അങ്ങനെ ശ്വാസം മുട്ടി ചത്തു..!

ഈ ശ്വാസം ഒരു വലിയ പ്രശ്നക്കാരന്‍ എന്ന് ഈ കവിത കൂടി വായിച്ചപ്പോ ബോധ്യമായി.. :)

ആചാര്യന്‍... said...

നന്നായിട്ടുണ്ട്

ഞാനും എന്‍റെ ലോകവും said...

:-)

സൂത്രന്‍..!! said...

നന്നായിട്ടുണ്ട്..ഇനിയും എഴുതുക .

anamika said...

ee swaasathinte oru kaarye.. :)

ശ്രീ said...

കൊള്ളാം മാഷേ...

ദീപക് രാജ്|Deepak Raj said...

:)

ഉഗാണ്ട രണ്ടാമന്‍ said...

കവിത വളരട്ടെ...

അരങ്ങ്‌ said...

Am sure in this economy of life a cut throat competition and discrimination will arise.

So ur poem light the lamp of revolution

കല്യാണിക്കുട്ടി said...

തീര്‍ച്ചയായും....എല്ലാം കച്ചവടവല്‍ക്കരിക്കപ്പെടുന്ന ഈ സമൂഹത്തില്‍, ഈ കാലത്തില്‍ വളരെ സന്ദര്‍ഭോചിതമായ കവിത....
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കൂടിയത് കൊണ്ടാണ്
വളരെ നല്ല ആശയം.....വരുംകാലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു കവിത......എല്ലാ ഭാവുകങ്ങളും.....

കുമാരന്‍ | kumaran said...

നല്ല വരികൾ

the man to walk with said...

ishtaayi

സായന്തനം said...

dear pavam, thankal pavappettavananengilum thankalude kavitha nanmakalal sampannamanu...

സന്തോഷ്‌ പല്ലശ്ശന said...

aasamsakal

എം.അഷ്റഫ്. said...

ശ്വാസത്തിന്റെ മൊത്തക്കച്ചവടം സ്വന്തമാക്കാന്‍ അംബാനിയും അബ്ദുല്‍ വാഹബും മറ്റും പുറപ്പെടുന്നതിനു മുമ്പ്‌ പ്രവാസികളെ പരിഗണിക്കണമെന്ന്‌ ഒരു പ്രമേയം പാസാക്കിയാലോ?വരും കാലത്ത്‌ പാവപ്പെട്ടവനുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക്‌ ഒരു താങ്ങാകുമല്ലോ ?

ശ്രീഇടമൺ said...

ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.

എങ്കിലും കവിത വളരട്ടെ...
കവിതകളിലൂടെ വളരാം നമുക്കും...

കണ്ണനുണ്ണി said...

നാളെകളെ മറന്നു ജീവിക്കുന്ന നമുക്ക് ഒരു ഓര്‍മ്മപെടുത്തല്‍ ആവട്ടെ ഈ പോസ്റ്റ്‌.. നന്നായിരിക്കുന്നു..

D'signX said...

aa kalathilekku valaratte....

Rani Ajay said...

ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു....

നല്ല കവിത ഒപ്പം കുറിപ്പും ..

ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി...ഉം ഒരു പ്രശ്നം ഇല്ലേ

പാവപ്പെട്ടവന്‍ said...

ഈ കവിത വായിക്കാനും അഭിപ്രായങ്ങള്‍ പറയാനും സമയം ചെലവഴിച്ച shajkumar ,കാപ്പിലാന്‍ ,ബാജി ഓടംവേലി, പി.സി. പ്രദീപ്‌,ആർപീയാർ | RPR ,വാഴക്കോടന്‍ , hAnLLaLaTh, അരുണ്‍ കായംകുളം,പകല്‍കിനാവന്‍,raadha ,ആചാര്യന്‍,ഞാനും എന്‍റെ ലോകവും,സൂത്രന്‍,anamika ,ശ്രീ,ദീപക് രാജ്,ഉഗാണ്ട രണ്ടാമന്‍,അരങ്ങ്‌,കല്യാണിക്കുട്ടി,കുമാരന്‍ ,സന്തോഷ്‌ പല്ലശ്ശന , the man to walk with, സായന്തനം, എം.അഷ്റഫ്.,ശ്രീഇടമൺ, കണ്ണനുണ്ണി, D'signX , Rani Ajay എല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
പിന്നെ കവിതയില്‍ പലരും ആശങ്ക രേഖപ്പെടുത്തിയ ഭാഗത്തെ കുറിച്ച് ഒരു വിശദികരണം

പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.
ഇതാണ് ഭാ‍ഗം: വണ്ടികള്‍ക്ക് പെട്രോളും, ടയറും , കരുതുന്നത് പോലെ അക്കാലത്തു "ഉദരത്തില്‍ ശ്വാസ സഞ്ചി കരുതലായി സു‌ക്ഷിക്കും അതിന്‍റെ ( മാത്രവുമല്ല പ്രധാന വാര്‍ത്തകള്‍ ശ്രദ്ധിക്കണം ) വലിപ്പം കുട്ടണം ( ഉദരത്തില്‍ സൂക്ഷിച്ച എന്ന് എഴുതിയത് അതുകൊണ്ടാണ് )

പാവത്താൻ said...

വാഹന സമരം കാരണം ശ്വാസ വായുവിന്റെ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനം ശ്വാസമെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്നു ശ്വാസ വകുപ്പു മന്ത്രി....

SreeDeviNair.ശ്രീരാഗം said...

അന്യര്‍ക്കുവേണ്ടിയെങ്കിലും
ജീവിക്കാന്‍ കഴിയുക,
സ്വയം ജീവിക്കുന്നതായി
നടിക്കുക,
ഇതൊക്കെ തന്നെയല്ലേ
പലരും ചെയ്യുന്നത്?
വര്‍ത്തമാനം ..ഭാവിയുടെ
സ്വപ്നങ്ങളാകട്ടെ!

ഇഷ്ടമായീ...
ആശംസകള്‍

സ്നേഹത്തോടെ,
ശ്രീദേവിനായര്‍

നീര്‍വിളാകന്‍ said...

കവിത നന്നായിരിക്കുന്നു!

മഞ്ഞുതുള്ളി said...

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.

Remya said...

iniyum ezhuthanam.. valare nannayitundu..