ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം .
പകയ്ക്കാത്ത വെയില്‍
തിളയ്ക്കുന്ന ചൂടുപകരുന്നപോലെ
നമ്മുടെയീ വിയര്‍പ്പിനുമേല്‍ തഴുകുന്ന
കാറ്റിന്‍റെ കുളിരുപോല്‍ .
ചുംബനങ്ങളില്‍ നമ്മുടെ ഉടലുകള്‍
പുണരുന്ന വസന്താവേശം പോലെ .
പിരിയാത്തൊരോര്‍മ്മയിലേക്ക്
ജീവന്‍റെ കാതലായി തുടിക്കാം
ഈ വടഛായയില്‍ ഇലയനക്കങ്ങള്‍ക്ക് കീഴെ
അസ്ഥികള്‍ പുക്കുന്ന വനമാകാം
Subscribe to:
Post Comments (Atom)


26 comments:
ഈ പ്രണയവാക്കുകൾ ഇഷ്ടപ്പെട്ടു.നല്ല കവിത
ഈ പ്രണയവാക്കുകൾ
കാറ്റിന്‍റെ കുളിരുപോല്‍!
കൊള്ളാം
നല്ല കവിത
ഓണാശംസകള്‍
സുന്ദരം സുരഭിലം സുഖദായകം....
ഒരു പോസ്റ്റു കഴിഞ്ഞപ്പോ ദാ..വീണ്ടും പ്രണയപ്പെയ്ത്തു തുടങ്ങി :):):) ജീവിതത്തിന്‍റെ കോടുംവേനല്‍ താണ്ടാന്‍ കൈപിടിക്കുന്ന കവിത...നന്നായി....വളരെ വളരെ.
ഞാന്‍ ഭേദപ്പെട്ട ഒരു മണ്ടനായതിനാല്‍ വാക്കുകളുടെ നേരര്ത്ഥമേ മനസിലായുള്ളൂ.. പ്രേമമല്ലേ.. നല്ല സുഖമുണ്ടതിനേക്കുറിച്ചു കേള്‍ക്കാന്‍..
ഓണാശംസകള്‍
പ്രണയം കിനിയുന്ന വാക്കുകള്‍ നന്നായി കോര്‍ത്തിണക്കി...
ഓണാശംസകള്‍
കൊച്ചു കള്ളാ നോന്പാണേ
പ്രണയം തുടിക്കട്ടെ.
പ്രണയം...പ്രണയം..പ്രണയം..
ഓണാശംസകള്‍.
പ്രണയമേ നീയെത്ര ധന്യ!
നിന്നെ പ്രണയിക്കാന്‍ ഞാനും വന്നോട്ടെ?
പ്രണയ വരികള്‍ മനോഹരം!
എത്ര പറഞ്ഞാലും തീരാത്ത നോവ് തന്നെ പ്രണയം.
പ്രണയം ഒരു ഹോബി ആണല്ലെ
Valare nannaayi ee cheru kavitha
vayichu
ഗൊള്ളാം പാവപ്പെട്ടോനേ...
എത്ര പെയ്താലും തോരാത്ത മഴ തന്നെയീ പ്രേമം.
കവിത ഇഷ്ടമായി.
(അവധികഴിഞ്ഞ് തിരികെ എത്തിയോ?)
പ്രണയത്തില്‍ പൂത്തുലഞ്ഞ കവിത...മനോഹരമായിരിക്കുന്നു!!
നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം
ജീവിതത്തെക്കുറിച്ചും
പ്രണയത്തെക്കുറിച്ചും
അല്ലേ
ഓണാശംസകള്‍
കൊള്ളാം
വല്ല്യ പിടിയില്ലാത്ത വിഷയമാണു.
എങ്കിലും വരികൾ നന്നായിരിക്കുന്നു എന്നു തന്നെ പറയാൻ തോന്നുന്നു.
പ്രിയപ്പെട്ടവരായ
മീരാ അനിരുദ്ധൻ,
രമണിക,
വീ കെ
ശൈജുകൊട്ടതല ,
താരകൻ ,
സന്തോഷ് പല്ലശ്ശന,
രഞ്ജിത് വിശ്വം ,
കണ്ണനുണ്ണി ,
ജുനൈത്,
ശര,
എഴുത്തുകാരി,
വാഴക്കോടന്‍ ,
...പകല്‍കിനാവന്‍,
ജിതിന്‍,
സൈനുദീന്‍ ഖുരിശി,
സ്ടീഫെന്‍ ജോര്‍ജ്,
ജിപ്പൂസ്,
അപ്പു,
രാധ,
പി എ അനിഷ്, എളനാട്,
അരുണ്‍ ചുള്ളിക്കല്‍,
വയനാടന്‍ ,
എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
hrdayantharangale kurilaniyikkumee pranaya vaakkukal pakarnna en suhrthe ninakkathma mangalangal..
pranayam manoharam...
പ്രണയത്തില്‍ പൂത്തുലഞ്ഞ കവിത...
ഇനിയും പൂത്തുലയട്ടെ...എത്ര പറഞ്ഞാലും തീരാത്ത പ്രണയം..
മനോഹരമായിരിക്കുന്നു.
Post a Comment