Friday, December 18, 2009

വര്‍ഷാന്ത്യ നിനവുകള്‍

കടലുതാണ്ടി കരക്കാറ്റുകള്‍
നെറുകയില്‍ ചുംബിക്കുമ്പോള്‍
ഓര്‍മയില്‍ പുളകമായൊരു പ്രണയം
കമലമേ.. നിന്നില്‍ കരളുരുക്കമല്ലേ...
കാറ്റ് കവിത ചൊല്ലുകയല്ലേ....
കാലം പിന്നിലേക്ക്‌ പോകയല്ലേ...?

കടല്‍ക്കാറ്റുകള്‍ പകരുന്ന ഓര്‍മയുടെ സുഗന്ധം
സഖീ... നമുക്കാസന്ധ്യകള്‍ മടക്കി തരുകയല്ലേ!
പറയുവാന്‍ നമുക്കെന്നും...
അകല്‍ച്ചയുടെ പകലുകളുരുകിയ പലകഥകള്‍
വീണ്ടും പരിഭവിയ്ക്കാതിരിക്കാന്‍
നമുക്ക് പരസ്പരം പറയാം
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഓരോ സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലരുമ്പോളും ഏറുകയല്ലേ..?

പിരിഞ്ഞ വെയില്‍ നമുക്ക് തണല്‍ തന്നതെന്ന് ?
ജീവിത ചൂടില്‍ നാം പിന്നെയും പകയ്ക്കുകയല്ലേ..?
നീതികള്‍ നാം പരസ്പരം പകരുവാന്‍ മറന്നതല്ലേ..?
മത്സരിച്ചു നാമെന്നും പകയിലമര്‍ന്നവര്‍...
വലിപ്പചെറുപ്പങ്ങള്‍ തിരഞ്ഞൊടുങ്ങുന്നവര്‍..

കാത്തിരിക്കുന്നു പ്രതീക്ഷയില്‍പിന്നെയും പുതുപുലരി
മനസ്സുപൊള്ളുന്ന നാളകള്‍ നമുക്കെന്തിന്
കലഹിച്ച ഇന്നലകള്‍ നേടിയതെന്തു..?
ഉത്തരംചത്ത ചോദ്യങ്ങള്‍ നിര്‍ത്താം.
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....

45 comments:

പാവപ്പെട്ടവന്‍ said...

പകലുകളെ മായല്ലേ.... മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....

ANITHA HARISH said...

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...

nannayirikkunnu......... happy new year....

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....

nalla hang over ....

varikal kollaam

SAJAN SADASIVAN said...

പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
nice:)

the man to walk with said...

പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....

ithu valare ishtamaayi..
maravikalum ormakalum kanavukalum nirayunna oru puthu varsham ashamsikkunnu
:)

Prasanth Krishna said...

പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....
Nice lines, go ahead All the Best

junaith said...

കാറ്റ് കവിത ചൊല്ലുകയല്ലേ....
കാലം പിന്നിലേക്ക്‌ പോകയല്ലേ...

ബിന്ദു കെ പി said...

മനസ്സു പൊള്ളിക്കുന്ന നാളെകളെയല്ല, കുളിർപ്പിക്കുന്ന നാളെകൾക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം....

മാണിക്യം said...

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലമ്പോളും ഏറുകയല്ലേ..?



ഏറെ ഇഷ്ടമായീ ഈ വരികള്‍
പുതുവല്‍സരാശംസകള്‍ നേരുന്നു

ബിലാത്തിപട്ടണം / Bilatthipattanam said...

മറക്കാം നമുക്കാപഴയ പകലുകൾ
മറവിയിൽ നിന്നുണരാം മറനീക്കി
മറ്റൊരു പുതുവർഷപ്പകലുകൾക്കായി
മായിക്കെരുതെങ്കിലുമാക്കിനാക്കൾ /പഴയതവ കേട്ടുവോ...

kadathanadan:കടത്തനാടൻ said...
This comment has been removed by the author.
kadathanadan:കടത്തനാടൻ said...

വായിക്കരുത്‌..എന്ന മൂന്നാറിയിപ്പിന്ന് നന്ദി...എന്നാലും വായിക്കുകയായിരുന്നു.എല്ലാ വിലക്കുകളോടുമുള്ള എന്റെ പൊതു സമീപനം....

സജി said...

എനിക്കിഷ്ടപ്പെട്ട വരികള്‍ ഒത്തിരിപ്പേര്‍ ഇതിനകം എടുത്ത് ഉദ്ധരിച്ചു കഴിഞ്ഞിരിക്കുന്നു..

നല്ല കവിത. ലളിത്യമാണ് ഇതിന്റെ ഭംഗി.

പുതുവത്സരാശസംസകള്‍!

സുല്‍ |Sul said...

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
മറ്റൊരു സങ്കല്‍പ്പമായ് ഉണര്‍ന്നുയരാന്‍...

ഈ കവിത ഞാന്‍ വായിച്ചില്ല.

-സുല്‍

സുനിൽ പണിക്കർ said...

നല്ല വരികൾ..
കവിതയുടെ തുടക്കമാണ്
ഏറെ ഇഷ്ടമായത്‌...
പുതുവത്സരാശംസകൾ..

സോണ ജി said...

nalla varikal masheeeeeeee :)

അപ്പു said...

Happy New Year !!

വീ കെ said...

ബിന്ദുച്ചേച്ചി പറഞ്ഞതു പോലെ..
‘മനസ്സു കുളിർക്കുന്ന നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം..’

“പുതുവത്സരാശംസകൾ..”

shajkumar said...

കാത്തിരിക്കാം.

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !

നല്ല വരികള്‍ ... ആദ്യ ഭാഗം നന്നേ ഇഷ്ടപ്പെട്ടു ..

പ്രണയ കപോതങ്ങള്‍.....
കുനു കുനെ...... കുറുകുന്ന ....
പുകമഞ്ഞുതിരുന്ന ....നനു നനുത്ത ഈ .......ഡിസംബര്‍ ...
പൊഴിയുകയായ്‌ ....... കമ്പിത...... ഗാത്രിയായ് ....‍ മനോജ്ഞമാം...
പുതിയൊരു വര്‍ഷത്തിന്‍.....
മഞ്ജുള നീരാളം പുതക്കയായി .....

lekshmi said...

പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ...
ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലമ്പോളും ഏറുകയല്ലേ..?

പിരിഞ്ഞ വെയില്‍ നമുക്ക് തണല്‍ തന്നതെന്ന് ?
ജീവിത ചൂടില്‍ നാം പിന്നെയും പകയ്ക്കുകയല്ലേ..?
നീതികള്‍ നാം പരസ്പരം പകരുവാന്‍ മറന്നതല്ലേ..?
മത്സരിച്ചു നാമെന്നും പകയിലമര്‍ന്നവര്‍...
വലിപ്പചെറുപ്പങ്ങള്‍ തിരഞ്ഞൊടുങ്ങുന്നവര്‍..
നല്ല വരികള്‍..ഓരോ നല്ല നാളയെകുറിച്ചുള്ള പ്രതീക്ഷകള്‍
പുതു ജീവനേകുന്നു...
ഈ പുതുവര്‍ഷത്തില്‍ എന്‍റെ എല്ലാ ഭാവുകങ്ങളും നേരുന്നു..

സോണ ജി said...

പ്രിയ സുഹ്ര്യത്തേ ,
പുതുവത്സരാശംസകള്‍ നേരുന്നു...ഈ പുതു യുഗത്തില്‍ എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ താങ്കള്‍ക്കു കഴിയുമാറാകട്ടെ..അതിനു്‌ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ...

lakshmy said...

ഇഷ്ടപ്പെട്ടു :)

Typist | എഴുത്തുകാരി said...

മറവിയില്‍ നിന്നുണര്‍ന്നു, പ്രതീക്ഷയുടെ പൊന്‍പുലരികളെ കാത്തിരിക്കാം.

Manoraj said...

nalla varikal..

puthu varshathile unarthu patt..

abhinandanagal.. oppam puthuvalsarasamakalum

പഥികന്‍ said...

"അകല്‍ച്ചയുടെ പകലുകളുരുകിയ പലകഥകള്‍
വീണ്ടും പരിഭാവിയ്ക്കാതിരിക്കാന്‍
നമുക്ക് പരസ്പരം പറയാം
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !"

പാവപ്പെട്ട ചേട്ടാ, ഇതാണെനിക്കേറ്റവും ഇഷ്ടപ്പെട്ടതു. എല്ലാമറിയാം, പക്ഷെ യാദാര്‍ത്ഥ്യം മാത്രം ആരും പറയുന്നില്ല.

പുതുവത്സരാശംസകള്‍

റ്റോംസ് കോനുമഠം said...

താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

siva // ശിവ said...

നല്ല പ്രതീക്ഷകളിലേയ്ക്ക്....!

Akbar said...

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...

നല്ല വരികള്‍. ഇഷ്ടമായി. ആശംസകള്‍
________________________

http://chaliyaarpuzha.blogspot.com/
ഓഹരിനിലവാരം പോയ വാരം

നന്ദ വര്‍മ said...

ഉത്തരംചത്ത ചോദ്യങ്ങള്‍ നിര്‍ത്താം.
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....അഭിനന്ദനങള്‍

വെഞ്ഞാറന്‍ said...

അവസാനവരികളില്‍ ഒരുതച്ചുകൂടിപ്പണിയുമോ?

കൊട്ടോട്ടിക്കാരന്‍... said...

മായല്ലേ മറയല്ലേ
ഉദാത്തമീ ചിന്തുകള്‍...

നാടകക്കാരന്‍ said...

പുലരുമ്പോളും എന്നുള്ളതു പുലമ്പോളും എന്നായിപ്പോയി
പിന്നെ പരിഭവിയ്കാറുള്ളത് എന്നതു ഒരു ദീർഘം അതികമായിപോയി പരിഭാവിയ്കാൻ എന്നായി പോയി..
കവിത കൊള്ളാം ...പ്രണയമൊക്കെ ഉണ്ടായിരുന്നല്ലേ കൊച്ചു കള്ളൻ

അരുണ്‍ കായംകുളം said...

:)

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പ്രതീക്ഷകളാണല്ലോ?ജീവിതം മുന്നോട്ട് നയിക്കുന്നത്!...........

raadha said...

നമുക്ക് നഷ്ടമായത് നമുക്കല്ലേ അറിയൂ?

Tomz said...

പ്രണയം ..പ്രണയം..പ്രണയം മാത്രം..പിന്നെ കുറെ പ്രണയ നഷ്ടങ്ങളും

ഒഴാക്കന്‍. said...

പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !

ഒഴാക്കന്‍. said...

പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !

ഹംസ said...

നല്ല കവിത.

കൊട്ടോട്ടിക്കാരന്‍... said...

പകലുകകള്‍
പ്രതീക്ഷകളുടെ അത്താണികള്‍..

INTIMATE STRANGER said...

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
nannayirikunnu

ബഷീര്‍ Vallikkunnu said...

പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല. എഴുത്ത് നിര്‍ത്തിയോ?

Anonymous said...

Magician alone [url=http://itkyiy.com/lasonic-lta-260/]lta chile[/url] just fine [url=http://itkyiy.com/methylprednisolone-acetate/]methylprednisolone and alcohol[/url] was loud [url=http://itkyiy.com/sces/]sce discounts[/url] something bad [url=http://itkyiy.com/k-chlor/]atenolol chlor[/url] much more [url=http://itkyiy.com/epipen-online-video/]epipen and production and cost[/url] objection that [url=http://itkyiy.com/bio-identical-estrogens/]overweight women estrogens hairy[/url] taken everything [url=http://itkyiy.com/vertigo-meclizine/]side effects of meclizine[/url] them loved [url=http://itkyiy.com/goody's-credit-card-bill/]goody's warn notice[/url] killed her [url=http://itkyiy.com/sodium-xylene-sulfonate/]barium diphenylamine sulfonate[/url] done yet [url=http://itkyiy.com/technetium-99m/]technetium ecd[/url] came ashore [url=http://itkyiy.com/siberian-ginseng-increasing-testosterone/]ginseng and medicine[/url] much cake [url=http://itkyiy.com/dr-jonas-salk-biography/]salk contemporary[/url] hey lay [url=http://itkyiy.com/fond-du-lac-reservation-tribal-enrollment/]fond du lac wi newspaper[/url] the last [url=http://itkyiy.com/tramadol-vs-vicodin/]online pharmacy vicodin hydrocodone[/url] the room [url=http://itkyiy.com/removing-chlorine-with-sodium-thiosulfate/]sodium thiosulfate vs hydrochloric acid[/url] young woman [url=http://itkyiy.com/peekaboo-petites/]cleo petites[/url] was mainly [url=http://itkyiy.com/tummy-tucks-brooklyn/]table that tucks into sofa[/url] watch out [url=http://itkyiy.com/turbo-backup-pep/]pep plus turbo backup[/url] exiled one [url=http://itkyiy.com/diphenhydramine-lawsuits/]diphenhydramine hcl for sleep[/url] ever going [url=http://itkyiy.com/ethyl-epa-purified/]purified compressed air[/url] properly appreciate nacronim.