Thursday, January 19, 2012

ബുദ്ധശാപങ്ങൾ

വറുതിമണ്ണിന്റെ നിശ്വാസനീർക്കണംചുളുചുളാ
കുത്തുന്നു കരളിൽ കഠാരമുള്ളുകൾ.
ആയിരം കൂരമ്പുകളേറ്റ് പിടഞ്ഞൊടുങ്ങുന്നു
മുഴുക്കാത്തജീവന്റെ പച്ചയാംകടശിയും.

എരിഞ്ഞപകലിന്റെ ദുരിതപ്പെരുവെയിലിലും
കുളിരായൊരോർമ്മപോൽ പകുതിവെന്തുള്ളത്തിൽ
തെളിവാർന്നൊരാപ്പഴമയിൽ നിറവാർന്ന-
വാഴ്വിൻ നീലാകാശം നിക്കുമിപ്പോഴും.

പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു
നാം മുൻകടങ്ങളൊടുക്കാതെ നിദ്രാടനത്തിന്റെ
സർവ്വാലാസ്യത്തിൽമയങ്ങിയമരുന്നു.

അച്ഛനെനെല്ലിപലകമേൽ കുടിയിരുത്തി
അമ്മയെ ത്യജിച്ചിനി ഗൃഹപതിക്കായൊരു
മരുമകൻവേണം,
അമരത്തിരിക്കാനൊരു യോഗിവേണം

ഉടയവളേ..നീയ്യാ നടുമുറ്റമതിൽ
ഇടിമിന്നലായി കരഞ്ഞുവിളിക്കുക.
നെഞ്ചുപിളർക്കേ തേങ്ങുക
വറുതികൊടുങ്കാറ്റടിച്ചെന്നപോൽ
കാറ്റിലുലയുന്ന കാട്ടുതീക്കാളുന്നപോൽ
അഴിച്ചിട്ടന്നിൻ കാർകൂന്തൽ പാറിപറക്കട്ടേ
പേമാരിയും,പ്രളയവുംപെയ്ത കൺകുഴികളിൽ
സൂര്യചന്ദ്രന്മാർ ഉദിച്ചസ്തമിക്കട്ടേ

ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കണ്ണീരിനാൽ കൈകഴുകി
ബലിച്ചോറും,എള്ളും,നെയ്യുമായി
പശിയൊടുക്കാം കൊതിതീരുവോളം
നിറച്ചുണ്ണുക ജനപതമറ്റീ വിജനതയിലൂടെ

സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം പിന്നിട്ടതാം വഴിയിതിലെല്ലാം
പ്രളയാഗ്നിയും മൂടിപോയല്ലോ

വിശപ്പും ദാഹവും വിരഹദുഖവും
പുതച്ചുനീ അവാങ്മുഖിയായിനിക്കുക
ജീവനകാഴ്ചയുടെ പച്ചലഹരിയിൽ
നഗ്നനായി എല്ലാമറിഞ്ഞുമറിയാതെയും
സരസമായി ജീവിതമൊടുക്കുക

കനകാമ്പരം പൂത്തതും കണീക്കൊന്നപൂത്തതും
കർക്കിടകവാവും നീ മറന്നേപോകുക
നഗരങ്ങളലഞ്ഞു പൊള്ളിച്ചകൃശപ്പാതമീ
തെരുവോര തണലിൽ വെച്ചേക്കുക.

കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം.

ശുദ്ധവാഴ്ച്ചതൻ ആത്മനൊമ്പരവും
കൊടും നിശ്വാസങ്ങളുമിനി
കരയറ്റുപകയ്ക്കും കടൽക്കയത്തിലേക്കെറിയുക.
ആത്മമിത്രമേ... നിന്റെയാ കൊടിക്കൂറകൾ
ഇനിയാ..ബോധിയിലകളീലമരട്ടേ..

27 comments:

sm sadique said...

പച്ചയായ ജീവിതത്തിന്റെ കുറെ തനത് സത്യങ്ങൾ. ആശംസകൾ............

പട്ടേപ്പാടം റാംജി said...

സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം പിന്നിട്ടതാം വഴിയിതിലെല്ലാം
പ്രളയാഗ്നിയും മൂടിപോയല്ലോ

ഓര്‍മ്മകളെ പഴി ചാരി നമുക്ക്‌ മുന്നേറാം...

വീ കെ said...

ആശംസകൾ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു..’

സാഹിത്യത്തിന്റെ മേമ്പോടികൾ വിതറിയ ഇത്തരം വരികളിലൂടെ മോഷം കിട്ടാത്ത ശാപങ്ങളുടെ നിർവചനങ്ങളാണല്ലോ ഇവിടെ കാണാൻ കഴിയുന്നത്... അല്ലേ , മാഷെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളിലെ ആഴമുള്ള അര്‍ത്ഥങ്ങളിലേക്ക് എത്തിപ്പെടാന്‍ ഒറ്റ വായനകൊണ്ടൊന്നും കഴിയില്ല.
മനസ്സലാക്കിയിടത്തോളം മനോഹരമായി.

ചന്തു നായർ said...

കവിത നന്നായി,,;പ്പോൽ' എന്നുള്ളിടത്ത് 'പോൽ' മതി ഇനിയും ചില അക്ഷരത്തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ട്.ശ്രദ്ധിക്കുമല്ലോ..ഇല്ലെങ്കിൽ ഈ നല്ല കവിത വായിക്കുമ്പോൾ ,കായനക്ക് തടസ്സമുണ്ടാകുന്നൂ...എല്ലാ ഭാവുകങ്ങളും.

khaadu.. said...

കവിത നന്നായി..
ആശംസകള്‍...

ജീ . ആര്‍ . കവിയൂര്‍ said...

വറുതിമണ്ണിന്റെ നിശ്വാസനീർക്കനംചുളുചുളാ
നീര്കണം എന്നല്ലേ
നീര്‍ക്കനം നിശ്വാസമായി പോകുമോ ഒരു പക്ഷെ
അക്ഷര പിശാചാണോ അത് എന്റെ തോന്നലോ
എനിക്ക് ഇത് ചൊല്ലുവാന്‍ കഴിയുമെന്ന് തോന്നുന്നു ഒന്ന് ചൊല്ലി നോക്കട്ടെ എന്നിട്ട്
MP3 ആക്കി അയച്ചു തരാമെന്ന് നോക്കട്ടെ
നല്ല ഉള്‍കാമ്പുള്ള കവിതയാ കേട്ടോ

വേണുഗോപാല്‍ said...

നല്ല വരികള്‍ ..
നല്ല കവിത
ആശംസകള്‍

Manoraj said...

മാഷെ.. കവിത നന്നായിരിക്കുന്നു

നജിം കൊച്ചുകലുങ്ക് said...

ബിംബങ്ങള്‍ മനോഹരം. വരികള്‍, വാക്കുകള്‍ കുറെക്കൂടി ലളിതമാകാമായിരുന്നു. സംസ്കൃതത്തിന്റെ അളവ് കുറച്ചുകൂടി കുറച്ചാല്‍ മതിയായിരുന്നു. എന്നാലും കവിത എനിക്കിഷ്ടപ്പെട്ടു.

അക്ബര്‍ said...

nallathu..............

K@nn(())raan*خلي ولي said...

നിക്കുക, ത്വജിക്കുക എന്നൊക്കെ കാണുന്നു.
നില്‍ക്കുക, ത്യജിക്കുക എന്നായിരിക്കില്ലേ കവി ഉദ്ദേശിച്ചത്?
ചന്തുവേട്ടന്‍ പറഞ്ഞത് ശ്രദ്ധിക്കൂ.
ആശംസകള്‍ !


>> സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം പിന്നിട്ടതാം വഴിയിതിലെല്ലാം
പ്രളയാഗ്നിയും മൂടിപോയല്ലോ <<

കൊള്ളാം!

സബിതാബാല said...

വളരെ നല്ല വരികള്‍...കുറെ നേരം ഇരുത്തി ചിന്തിപ്പിക്കാന്‍ തക്ക അര്‍ത്ഥമുള്ളവ....

കൊട്ടോട്ടിക്കാരന്‍... said...

അൽപസമയം ചിന്തകളെ നിർബ്ബന്ധിച്ച് മേയാൻ വിട്ട് അന്തംവിട്ടിരുന്നെങ്കിലും അവസാനം കാര്യം മനസ്സിലായ സന്തോഷം.....

നല്ല കവിത....

MyDreams said...

കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം..


നാലാവര്‍ത്തി വായിച്ചപ്പോള്‍ ആണ് കവിത അല്ല്പമെങ്കിലും വഴങ്ങി തന്നത്
കവിത നന്നായിരിക്കുന്നു .പിന്നെ മുകളില്‍ പറഞ്ഞ വരികള്‍ ആവര്‍ത്തിച്ചു വായിച്ചുകൊണ്ടിരിക്കുന്നു ...
നന്നായി വര്‍ക്ക്‌ ചെയ്തിട്ടുണ്ട് ഇത് പോലെ ഒന്ന് എഴുതാന്‍ വേണ്ടി ...നമസ്ക്കാരം

പാവത്താൻ said...

ആശംസകൾ..

Jefu Jailaf said...

നല്ല വരികള്‍. അഭിനന്ദനങ്ങള്‍.. കുറച്ചു കടുപ്പാമായിരുന്നു, അത് കൊണ്ട് പിടികിട്ടാനും സമയമെടുത്തു..

SreeDeviNair.ശ്രീരാഗം said...

നന്നായിട്ടുണ്ട്.
ഇനിയുമെഴുതുക.“ആശംസകള്‍ “

സ്നേഹപൂര്‍വ്വം,
ചേച്ചി.

Typist | എഴുത്തുകാരി said...

നല്ല കവിത. ഇനിയും എഴുതൂ.

muBArak vaZHaKKad said...

വിവിധ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന നല്ലൊരു ബ്ലോഗ്.
ആശംസകൾ..

മണ്ടൂസന്‍ said...

നല്ല കനമുള്ള,അർത്ഥഗംഭീരമായ വരികളേക്കൊണ്ട് സമ്പുഷ്ടമായ കവിത. ആശംസകൾ. സ്നേഹം തുളുമ്പി നിൽക്കുന്നു, മറ്റൊന്നും എനിക്ക് പറയാനില്ല. ഒരിക്കൽ കൂടി ആശംസകൾ.

kochumol(കുങ്കുമം) said...

കടുപ്പമുള്ള കവിത ..
നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

റഫീഖ് പന്നിയങ്കര said...

കവിത നന്നായിരിക്കുന്നു..
എല്ലാ ഭാവുകങ്ങളും.

(പേര് പിന്നെ പറയാം) said...

ആവര്‍ത്തിച്ചു വായിച്ചു...കവിത മൊത്തത്തില്‍ അങ്ങട് മനസ്സിലായില്ലെങ്കിലും ചിലവരികള്‍ പ്രത്യേകമായി ആകര്‍ഷിച്ചു...
"ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കണ്ണീരിനാൽ കൈകഴുകി
ബലിച്ചോറും,എള്ളും,നെയ്യുമായി
പശിയൊടുക്കാം കൊതിതീരുവോളം
നിറച്ചുണ്ണുക ജനപതമറ്റീ വിജനതയിലൂടെ"
പിന്നെ,ആത്മഹത്യയ്ക്ക് പ്രേരിപ്പിയ്ക്കുന്ന വരികള്‍ ഉള്ളതായി തോന്നി..അതിനോട് വ്യക്തിപരമായി യോജിയ്ക്കുന്നില്ല....
ആശംസകള്‍......

ഗീത രാജന്‍ said...

പച്ചയായ ജീവിതത്തിന്റെ ആഴങ്ങള്‍ തേടുന്ന കവിത

ഇഷ്ടമായീ.....

shabnaponnad said...

കവിത വളരെ നന്നായിട്ടുണ്ട്. ആശംസകൾ