വറുതിമണ്ണിന്റെ നിശ്വാസനീർക്കണംചുളുചുളാ
കുത്തുന്നു കരളിൽ കഠാരമുള്ളുകൾ.
ആയിരം കൂരമ്പുകളേറ്റ് പിടഞ്ഞൊടുങ്ങുന്നു
മുഴുക്കാത്തജീവന്റെ പച്ചയാംകടശിയും.
എരിഞ്ഞപകലിന്റെ ദുരിതപ്പെരുവെയിലിലും
കുളിരായൊരോർമ്മപോൽ പകുതിവെന്തുള്ളത്തിൽ
തെളിവാർന്നൊരാപ്പഴമയിൽ നിറവാർന്ന-
വാഴ്വിൻ നീലാകാശം നിക്കുമിപ്പോഴും.
പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു
നാം മുൻകടങ്ങളൊടുക്കാതെ നിദ്രാടനത്തിന്റെ
സർവ്വാലാസ്യത്തിൽമയങ്ങിയമരുന്നു.
അച്ഛനെനെല്ലിപലകമേൽ കുടിയിരുത്തി
അമ്മയെ ത്യജിച്ചിനി ഗൃഹപതിക്കായൊരു
മരുമകൻവേണം,
അമരത്തിരിക്കാനൊരു യോഗിവേണം
ഉടയവളേ..നീയ്യാ നടുമുറ്റമതിൽ
ഇടിമിന്നലായി കരഞ്ഞുവിളിക്കുക.
നെഞ്ചുപിളർക്കേ തേങ്ങുക
വറുതികൊടുങ്കാറ്റടിച്ചെന്നപോൽ
കാറ്റിലുലയുന്ന കാട്ടുതീക്കാളുന്നപോൽ
അഴിച്ചിട്ടന്നിൻ കാർകൂന്തൽ പാറിപറക്കട്ടേ
പേമാരിയും,പ്രളയവുംപെയ്ത കൺകുഴികളിൽ
സൂര്യചന്ദ്രന്മാർ ഉദിച്ചസ്തമിക്കട്ടേ
ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കണ്ണീരിനാൽ കൈകഴുകി
ബലിച്ചോറും,എള്ളും,നെയ്യുമായി
പശിയൊടുക്കാം കൊതിതീരുവോളം
നിറച്ചുണ്ണുക ജനപതമറ്റീ വിജനതയിലൂടെ
സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം പിന്നിട്ടതാം വഴിയിതിലെല്ലാം
പ്രളയാഗ്നിയും മൂടിപോയല്ലോ
വിശപ്പും ദാഹവും വിരഹദുഖവും
പുതച്ചുനീ അവാങ്മുഖിയായിനിക്കുക
ജീവനകാഴ്ചയുടെ പച്ചലഹരിയിൽ
നഗ്നനായി എല്ലാമറിഞ്ഞുമറിയാതെയും
സരസമായി ജീവിതമൊടുക്കുക
കനകാമ്പരം പൂത്തതും കണീക്കൊന്നപൂത്തതും
കർക്കിടകവാവും നീ മറന്നേപോകുക
നഗരങ്ങളലഞ്ഞു പൊള്ളിച്ചകൃശപ്പാതമീ
തെരുവോര തണലിൽ വെച്ചേക്കുക.
കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം.
ശുദ്ധവാഴ്ച്ചതൻ ആത്മനൊമ്പരവും
കൊടും നിശ്വാസങ്ങളുമിനി
കരയറ്റുപകയ്ക്കും കടൽക്കയത്തിലേക്കെറിയുക.
ആത്മമിത്രമേ... നിന്റെയാ കൊടിക്കൂറകൾ
ഇനിയാ..ബോധിയിലകളീലമരട്ടേ..
Thursday, January 19, 2012
അകക്കാമ്പുകൾ
Posted by
പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ)
at
Thursday, January 19, 2012
35
comments
Links to this post
Labels:
കവിത
| Reactions: |
Subscribe to:
Posts (Atom)


